
സർക്കാർ നല്ല കാര്യങ്ങൾ ചെയ്താൽ പിന്തുണക്കും-നിലപാടിലുറച്ച് ശശി തരൂർ
- ലേഖനമെഴുതിയത് വസ്തുതകളുടെ അടിസ്ഥാനത്തിലെന്നും തരൂർ
തിരുവനന്തപുരം: സർക്കാരുകൾ നല്ല കാര്യങ്ങൾ ചെയ്താൽ പിന്തുണയ്ക്കുമെന്നും അത്തരം കാര്യങ്ങൾ അംഗീകരിക്കണമെന്നും ശശി തരൂർ.കുട്ടികളുടെ നല്ല ഭാവിക്ക് നിക്ഷേപണം വേണമെന്നാണ് ലേഖനത്തിൻ്റെ അവസാന ഭാഗത്ത് പറയുന്നത്. രാഷ്ട്രീയത്തിന് അതീതമായി നല്ല കാര്യങ്ങളെ കാണണം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നല്ല കാര്യങ്ങൾ ചെയ്‌താൽ അംഗീകരിക്കണം. തന്റെ നിലപാടിൽ മാറ്റമില്ല. വർഷങ്ങളായി താൻ പറയുന്ന കാര്യമാണിത്. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് താൻ ലേഖനമെഴുതിയത്.
കണക്ക് ഏതെന്ന് അറിയാൻ പ്രതിപക്ഷ നേതാവ് ലേഖനം വായിക്കണം. വിദേശകാര്യങ്ങളിൽ രാജ്യതാൽപര്യം നോക്കണം. അതിൽ രാഷ്ട്രീയ താൽപര്യം നോക്കരുത്. ഇതാണ് തൻ്റെ നിലപാട്. മോദി ട്രംപിനെ കണ്ടത് രാജ്യത്തിനുള്ള അംഗീകാരമാണ്.

മോദിയുടെയും ട്രംപിന്റെയും പ്രസ്താവനകൾ ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും വ്യാപാര മേഖലയിൽ സെപ്റ്റംബർ, ഒക്ടോബർ മാസത്തോടെ മാറ്റങ്ങളുണ്ടാകുമെന്നുമാണ് തരൂർ ലേഖനത്തിൽ പറഞ്ഞത്.