സർക്കാർ മെഡിക്കൽ കോളേജുകളിലെ അനിശ്ചിതകാല ഒ.പി ബഹിഷ്കരണം മാറ്റിവെച്ചു

സർക്കാർ മെഡിക്കൽ കോളേജുകളിലെ അനിശ്ചിതകാല ഒ.പി ബഹിഷ്കരണം മാറ്റിവെച്ചു

  • സർക്കാരുമായി നടത്തിയ ചർച്ചയിലെ ഉറപ്പുകളെ തുടർന്നാണ് തീരുമാനം.

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാരുടെ ഒപി ബഹിഷ്കരണ സമരം മാറ്റിവെച്ചു. അധ്യാപനവും പുനരാരംഭിക്കും. സർക്കാരുമായി നടത്തിയ ചർച്ചയിലെ ഉറപ്പുകളെ തുടർന്നാണ് തീരുമാനം.

ഇന്ന് രാവിലെ മുതൽ ആരംഭിച്ച അനിശ്ചിതകാല ഒപി ബഹിഷ്കരണ സമരമാണ് മാറ്റിവെച്ചത്. അടിയന്തര ശസ്ത്രക്രിയ അടക്കം അവശ്യ സേവനങ്ങളെ ബഹിഷ്കരണത്തിൽ നിന്നും ഒഴിവാക്കിയിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )