സർക്കാർ ലക്ഷ്യം വികസനവും ജനക്ഷേമവും -മുഖ്യമന്ത്രി പിണറായി വിജയൻ

സർക്കാർ ലക്ഷ്യം വികസനവും ജനക്ഷേമവും -മുഖ്യമന്ത്രി പിണറായി വിജയൻ

  • മരുന്ന് ക്ഷാമം പൂർണമായി ഇല്ലാതാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു

തിരുവനന്തപുരം : സർക്കാർ ലക്ഷ്യം വികസനവും ജനക്ഷേമവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുരോഗതിയുടെ അടുത്ത തലത്തിലേക്ക് കേരളത്തെ ഉയർത്തും. മതനിരപേക്ഷതയും ജനാധിപത്യമൂല്യവും ഉയർത്തിപ്പിടിക്കും. അസത്യം പറഞ്ഞും വർഗീയത പരത്തിയും ജനങ്ങളെ വഴിതെറ്റിക്കാൻ ഇടതുപക്ഷം ശ്രമിക്കുന്നു. ബിജെപിയും യുഡിഎഫും കോർപ്പറേറ്റുകൾക്ക് എല്ലാം വിറ്റ് തുലയ്ക്കുന്നു. ഇരുണ്ട കാലത്തുനിന്ന് നാടിനെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം എൽഡിഎഫ് ഏറ്റെടുത്തു. ആർദ്ധം മിഷൻ പൊതുജനാരോഗ്യ സംവിധാനത്തെ ഉടച്ചുവാർത്തു.

മരുന്ന് ക്ഷാമം പൂർണമായി ഇല്ലാതാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ കുടുംബങ്ങളും വികസനത്തിൻ്റെ സ്വാദ് അറിഞ്ഞുവെന്നും, ഈ തിരഞ്ഞെടുപ്പിൽ കൂടുതൽ തിളക്കമുള്ള വിജയം ഞങ്ങൾ പ്രതീക്ഷിക്കുന്നുഎന്നും,. പിന്നോട്ട് വലിക്കുന്ന രാഷ്ട്രീയത്തിന് ഉചിതമായ മറുപടിയാണ് ഈ കഴിഞ്ഞ 10 വർഷങ്ങൾ. നാടിന്റെ വികസനത്തിനും ക്ഷേമത്തിനും എൽഡിഎഫ് തുടർന്നാൽ മാത്രമേ ഫലം ഉണ്ടാവു എന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. നല്ല മുന്നേറ്റത്തോടെ എൽഡിഎഫിന് വിജയിക്കാൻ കഴിയുന്ന സാഹചര്യത്തിലേക്കാണ് പോകുന്നത് എന്നും, മുഖ്യമന്ത്രി വ്യക്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )