
സർക്കാർ സേവനങ്ങൾ ഇനി ആപ്പിൽ ; ‘മൈ ഗവ്’ ആപ് പുറത്തിറക്കി ബഹ്റൈൻ
- പാസ്പോർട്ട് സേവനമടക്കം 41 സർക്കാൻ സേവനങ്ങൾ ആപ്പിലൂടെ എല്ലാ പൗരന്മാർക്കും ലഭ്യമാകും
ബഹ്റൈൻ: സർക്കാർ സേവനങ്ങൾ എളുപ്പമാക്കാൻ ആപ് പുറത്തിറക്കി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം. ഇൻഫോർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി (ഐ.ജി.എ)യുമായി സഹകരിച്ചാണ് ആപ് പുറത്തിറക്കിയത്. സി.പി.ആർ, പാസ്പോർട്ട് തുടങ്ങി 41 സർക്കാൻ സേവനങ്ങളാണ് ‘മൈ ഗവ്’ എന്ന ആപ്പിലൂടെ രാജ്യത്തുള്ള എല്ലാ പൗരന്മാർക്കും ലഭ്യമാവുക. ഇ-കീ 2.0 സുരക്ഷയുള്ള ആപ്ഡിജിറ്റൽ സേവനങ്ങൾക്ക് മികച്ച മാർഗമായി മാറുമെന്നാണ് കരുതുന്നത്.

ഡിജിറ്റൽ സംവിധാനങ്ങളിൽ ഉപഭോക്താക്കളുടെ വിശ്വാസം ശക്തിപ്പെടുത്തുന്നതിനും സർക്കാർ പ്രക്രിയകൾ എളുപ്പമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗവുമായാണ് ആപ്ലിക്കേഷൻ പുറത്തിറക്കിയതെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.രാജ്യത്ത് വസിക്കുന്ന ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ നൽകാൻ മികച്ചതും സമഗ്രവുമായ പ്ലാറ്റ്ഫോം ഒരുക്കിയത്.
TAGS bahraine