സർവോദയ വായനശാല കീഴ്പ്പയ്യൂർ റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു

സർവോദയ വായനശാല കീഴ്പ്പയ്യൂർ റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു

  • മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കുമാരി അനുജ കെ.കെ ഉദ്ഘാടനം നിർവഹിച്ചു.

കീഴ്പ്പയ്യൂർ: സർവോദയ വായനശാല കീഴ്പ്പയ്യൂർ റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു.പ്രസ്തുത ചടങ്ങിൽ വായനശാല സെക്രട്ടറി ജതീഷ് കെ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് അഖിൽ ബി പി അധ്യക്ഷത വഹിച്ചു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കുമാരി അനുജ കെ.കെ ഉദ്ഘാടനം നിർവഹിച്ചു.

പ്രസ്തുത ചടങ്ങിൽ ലൈബ്രറി കൗൺസിൽ മേപ്പയ്യൂർ നോർത്ത് മേഖല ചെയർമാൻ പി.കെ ഷിംജിത്ത് മുഖ്യാതിഥിയായി. അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ എ സുഭാഷ് കുമാർ വിഷയാവതരണം നടത്തി. ബാലവേദി ഭാരവാഹികളായ അരതി ഒ, അഭിനവ് ഒ ടി, അലീന എൻ എസ് വനിതാവേദി ഭാരവാഹികളായ ഷീന കെ ,സുധ തത്തോത്ത് യുവജനവേദി ഭാരവാഹികളായ ആതിര കെ എം, ആദിത്യ ഒ എന്നിവർ സന്നിഹിതരായി. വായനശാല ജോയിന്റ് സെക്രട്ടറി കെ സി നാരായണൻ നന്ദി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )