
സൽമാൻ ഖാനെതിരെ വധഭീഷണി മുഴക്കിയ ആൾ പിടിയിൽ
- രാജസ്ഥാൻ സ്വദേശിയായ ബികാറാം ജലറാം ബിഷ്ണോയെ ആണ് കർണാടകയിൽ നിന്ന് മുംബൈ പോലീസിന്റെ പിടിയിലായത്
ബംഗളൂരു:ലോറൻസ് ബിഷ്ഷ്ണോയിയുടെ സഹോദരൻ എന്ന് പറഞ്ഞുകൊണ്ട് സൂപ്പർതാരം സൽമാൻ ഖാന് നേരെ വധഭീഷണി മുഴക്കിയ ആൾ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശിയായ ബികാറാം ജലറാം ബിഷ്ണോയെ ആണ് കർണാടകയിൽ നിന്ന് മുംബൈ പോലീസിന്റെ പിടിയിലായത്.
നവംബർ അഞ്ചിന് മുംബൈ ട്രാഫിക് പോലീസിനാണ് ഭീഷണി സന്ദേശം ലഭിക്കുന്നത്. ഇത് ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരനാണ്. സൽമാൻ ഖാൻ ജീവനോടെ ഇരിക്കണമെങ്കിൽ അദ്ദേഹം ഞങ്ങളുടെ ക്ഷേത്രത്തിൽ പോയി മാപ്പ് ചോദിക്കുകയോ അഞ്ച് കോടി രൂപ നൽകുകയോ വേണം. ഇത് ചെയ്തില്ലെങ്കിൽ ഞങ്ങൾ അദ്ദേഹത്തെ കൊല്ലും. ഞങ്ങളുടെ സംഘം ഇപ്പോഴും ആക്റ്റീവാണ്.എന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്.

ഭീഷണി ലഭിച്ചതിനെ തുടർന്ന് മുംബൈ പോലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു.തുടർന്ന് ഇയാൾ കർണാടകയിൽ നിന്ന് അറസ്റ്റിലാവുന്നത്. 32കാരനായ ബികാറാം ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരനാണെന്നാണ് അവകാശപ്പെടുന്നതെന്ന് പോലീസ് പറഞ്ഞു.