ഹണിമൂൺ കഴിഞ്ഞ് തിരിച്ചുവരവിൽ അപകടം; കുടംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

ഹണിമൂൺ കഴിഞ്ഞ് തിരിച്ചുവരവിൽ അപകടം; കുടംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

  • നവംബർ 30 നായിരുന്നു വിവാഹം

പത്തനംതിട്ട: പത്തനംതിട്ടയിൽ കോന്നി മുറിഞ്ഞകല്ലിൽ അയ്യപ്പഭക്തർ സഞ്ചരിച്ച മിനി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടംബത്തിലെ നാല് പേർ മരിച്ചു. കോന്നി മല്ലശ്ശേരി സ്വദേശികളാണ് മരിച്ചത്. നിഖിൽ, അനു, ഈപ്പൻ മത്തായി, ബിജു പി ജോർജ്ജ് എന്നിവരാണ് മരിച്ചത്. അനുവും നിഖിലും ദമ്പതികളാണ്. നവംബർ 30 നായിരുന്നു വിവാഹം. അനുവിന്റെ അച്ഛനാണ് ബിജു. നിഖിലിൻ്റെ പിതാവാണ് മത്തായി ഈപ്പൻ.

പുലർച്ചെ 3.30ഓടെയാണ് അപകടം. മലേഷ്യയിൽ മധുവിധു യാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നവദമ്പതികൾ സഞ്ചരിച്ച കാർ ആന്ധ്രാ സ്വദേശികളായ തീർത്ഥാടകരുടെ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ വെച്ച് മരിച്ചു. കാർ ഓടിച്ചത് യുവതിയടെ അച്ചൻ ബിജുവാണ്. ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )