ഹണി ട്രാപ് കേസിൽ യുവതിയും ഭർത്താവിന്റെ സുഹൃത്തും അറസ്റ്റിൽ

ഹണി ട്രാപ് കേസിൽ യുവതിയും ഭർത്താവിന്റെ സുഹൃത്തും അറസ്റ്റിൽ

  • മൊബൈൽ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് യുവാവിനെ വാടക വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് തട്ടിപ്പ് നടത്തിയത്.

മലപ്പുറം: പൊന്നാനിയിൽ ഹണി ട്രാപ് കേസിൽ യുവതിയും ഭർത്താവിന്റെ സുഹൃത്തും അറസ്റ്റിൽ. പൊന്നാനി സ്വദേശികളായ പട്ടമാർ വളപ്പിൽ നസീമ (44), ഭർത്താവിൻ്റെ സുഹൃത്ത് അലി (55) എന്നിവർ ആണ് അറസ്റ്റിലായത്. മൊബൈൽ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് യുവാവിനെ വാടക വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് തട്ടിപ്പ് നടത്തിയത്. യുവാവിനെ അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവാവിനെ വിളിച്ചു വരുത്തി ദൃശ്യങ്ങൾ പകർത്തിയ ശേഷം ഇത് പുറത്തുവിടാതിരിക്കാൻ പണം ആവശ്യപ്പെട്ടു. യുവാവ് 25,000 രൂപ നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )