
ഹമാസ് തലവൻ യഹിയ സിൻവർ ഇസ്രയേൽ വെടിവെപ്പിൽ കൊല്ലപ്പെട്ടു
- ഇസ്മയിൽ ഹനിയ കൊല്ലപ്പെട്ടപ്പോഴാണ് യഹിയ സിൻവർ ഹമാസ് തലവനായത്
ഗാസ : ഹമാസ് തലവൻ യഹിയ സിൻവർ ഗാസയിൽ ഇസ്രയേലിൻ്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടു. ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് ഗാസയിൽ നടത്തിയ ഏറ്റുമുട്ടലിൽ മൂന്നുപേരെ വധിച്ചുവെന്നും അതിൽ ഒരാൾ ഹമാസ് തലവൻ യഹിയ സിൻവർ ആകാനുള്ള സാധ്യത വളരെ കൂടുതൽ ആണെന്നും നേരത്തെ ഇസ്രയേലി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചിരുന്നു.

ഡിഎൻഎ പരിശോധനയിലൂടെയാണ് കൊലപ്പെട്ടത് യഹിയ സിൻവർ തന്നെയെന്ന് സ്ഥിരീകരിച്ചത്. അതേ സമയം വലിയൊരു നേട്ടമാണ് യഹിയയുടെ മരണമെന്നാണ് ഇസ്രയേൽ വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്സിന്റെ പ്രതികരണം . കഴിഞ്ഞ ഓഗസ്റ്റിൽ ഇസ്മയിൽ ഹനിയ കൊല്ലപ്പെട്ടപ്പോഴാണ് യഹിയ സിൻവർ ഹമാസ് തലവനായത്. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ഹമാസ്, ഇസ്രയേലിൽ നടത്തിയ ആക്രമണങ്ങളുടെ മുഖ്യസൂത്രധാരൻ യഹിയ സിൻവർ ആയിരുന്നു.
CATEGORIES News