ഹയർ സെക്കൻഡറി ട്രാൻസ്‌ഫർ താൽകാലിക പട്ടിക പ്രസിദ്ധീകരിച്ചു

ഹയർ സെക്കൻഡറി ട്രാൻസ്‌ഫർ താൽകാലിക പട്ടിക പ്രസിദ്ധീകരിച്ചു

  • ലിസ്റ്റിന്മേൽ പരാതികൾ ഇന്ന് വൈകീട്ടുവരെ dhsetransfer@kite.kerala.gov.in -മെയിലിൽ സമർപ്പിക്കണം

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരുടെ 2025-26ലെ ഓൺലൈൻ വഴിയുള്ള സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട താൽകാലിക പട്ടിക (പ്രൊവിഷണൽ ) www.dhsetransfer.kerala.gov.in എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റിന്മേൽ പരാതികൾ ഇന്ന് വൈകീട്ടുവരെ dhsetransfer@kite.kerala.gov.in -മെയിലിൽ സമർപ്പിക്കണം.

മെയ് 31നകം ട്രാൻസ്ഫർ പ്രക്രിയ പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങൾ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) മേൽനോട്ടത്തിൽ നടക്കുകയാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )