ഹരിയാനയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീപിടിത്തം

ഹരിയാനയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീപിടിത്തം

  • യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന പടക്കം പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് ട്രയിനിൽ തീപിടിച്ചത്

ചണ്ഡിഗഡ്: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീപിടിച്ചു.ഹരിയാന റോഹ്‌തക്കിന് സമീപം യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന പടക്കം പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് ട്രയിനിൽ തീപിടിച്ചത്.

ജിന്ദിൽ നിന്ന് സാംപ്ല, ബഹദൂർഗഡ് വഴി ഡൽഹിയിലേക്ക് പോകുകയായിരുന്നു ട്രെയിനിലാണ് സംഭവം നടന്നത് . യാത്രക്കാർക്ക് പരിക്കേറ്റതായാണ് ലഭിച്ച വിവരം . പടക്കം പൊട്ടിത്തെറിക്കുകയും ബോഗിയിൽ തീപിടിത്തമുണ്ടാകുകയും ഉടനെ പുകയിൽ മൂടുകയുമായിരുന്നു. സംഭവ സ്ഥലത്ത് ഫോറൻസിക് വിദഗ്‌ധർ എത്തി പരിശോധന നടത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )