ഹാപ്പിയാവൻ ഡോപാമൈൻ കൂട്ടാം

ഹാപ്പിയാവൻ ഡോപാമൈൻ കൂട്ടാം

  • സന്തോഷത്തെ ഉത്തേജിപ്പിക്കുന്ന ഡോപാമൈനെ കൂട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങളെ പരിചയപ്പെടാം.

നസിനിണങ്ങിയത് ചെയ്യുമ്പോൾ എല്ലാവരും ഹാപ്പിയാണ് അതുപോലെ തന്നെയാണ് പ്രോട്ടീനും വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും. സന്തോഷത്തെ ഉത്തേജിപ്പിക്കുന്ന ഡോപാമൈനെ കൂട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങളെ പരിചയപ്പെടാം.

പയറുവര്‍ഗങ്ങള്‍, സോയ, ബീന്‍സ് തുടങ്ങി പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡോപാമൈൻ കൂട്ടാൻ സഹായിക്കുന്നവയാണ്. കൂടാതെ നട്സും സീഡുകളും വളരെ അധികം സഹായിക്കുന്നു. ഇവയില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡും വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും ഡോപാമൈന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും. ഇതിനായി ബദാം, നിലക്കടല, ഫ്ലാക്സ് സീഡ്, മത്തങ്ങ വിത്തുകള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

ഡാർക്ക് ചോക്ലേറ്റ് എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള ഭക്ഷണമാണ്. ഡോപാമൈന്‍റെ അളവ് കൂട്ടാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഫാറ്റി ഫിഷ് ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയ സാല്‍മണ്‍ പോലെയുള്ള മത്സ്യങ്ങള്‍ കഴിക്കുന്നതും ഡോപാമൈന്‍റെ അളവ് കൂട്ടാനും മാനസികാവസ്ഥയെ മെച്ചപ്പെടുത്താനും വളരെ സഹായിക്കും.

പാലും പാലുല്‍പ്പന്നങ്ങളുമാണ് അടുത്തത്. പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഇവയും ഡോപാമൈന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും. അമിനോ ആസിഡും മറ്റും അടങ്ങിയ വാഴപ്പഴം കഴിക്കുന്നതും ഡോപാമൈന്‍റെ അളവ് കൂട്ടാന്‍ ഗുണം ചെയ്യും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )