ഹൃദയത്തിന് ചായയും കാപ്പിയും വേണം

  • കാപ്പി കുടിക്കാത്തവർക്ക് പക്ഷാഘാതം വരാനുള്ള സാദ്ധ്യത കാപ്പി കുടിക്കുന്നവരേക്കാൾ 21 ശതമാനം കൂടുതലാണെന്ന് പഠനം.
  • അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (AHA), നാറ്റിഗ്നൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തുമായി ചേർന്നാണ് പഠനം നടത്തിയത്.

യറ്റിലാണെന്ന് പറഞ്ഞുകൊണ്ട് ഇനി മുതൽ കാപ്പിയും ചായയും ഒഴിവാക്കരുത്. ആരോഗ്യത്തെ പരിഗണിച്ചുകൊണ്ട് ഇവ രണ്ടും നിർത്തിയാൽ പണി വരും. ഹൃദയ സംബന്ധമായ രോഗങ്ങളുടെയും പക്ഷാഘാതത്തിൻ്റെയും 2024 ലെ കണക്കുകൾ ഉൾപ്പെടുത്തി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിക്കപ്പെട്ട ആഗോള റിപ്പോർട്ടിൽ ചായക്കും കാപ്പിക്കും ബന്ധമുള്ള ഒരു കാര്യമുണ്ട്. അതത്ര നിസാരമല്ല. 24 ലക്ഷം ആളുകളെ ഉൾപ്പെടുത്തിയുള്ള പഠനങ്ങൾ കാണിക്കുന്നത് കാപ്പി കുടിക്കാത്ത മനുഷ്യർക്ക് പക്ഷാഘാതം (stroke) വരാനുള്ള സാദ്ധ്യത ദിവസവും മൂന്നു നാല് കപ്പ് കാപ്പി കുടിക്കുന്നവരേക്കാൾ 21 ശതമാനം കൂടുതലാണ് എന്നാണ്.
ഇനി അൽപ്പം ചായയും കാപ്പിയുമാവാമെന്ന് സാരം.

അമേരിക്കൻ ഹാർട്ട് അസോസിയേഷനിൽ നിന്നുള്ള യുഎസിൻ്റെയും ആഗോള ഡാറ്റയുടെയും റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (AHA), നാറ്റിഗ്നൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തുമായി ചേർന്നാണ് പഠനം നടത്തിയത്. ഹൃദ്രോഗം, സ്ട്രോക്ക്, ഹൃദയസംബന്ധമായ ഘടകങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഏറ്റവും കാലികമായ സ്ഥിതിവിവരക്കണക്കുകൾ പ്രകാരമാണിത്. പുകവലി, ശാരീരിക പ്രവർത്തനങ്ങൾ, പോഷകാഹാരം, ഉറക്കം, പൊണ്ണത്തടി എന്നിവയും പഠനത്തിന്റെ ഭാഗമാക്കിയിരുന്നു. ഹൃദയാരോഗ്യത്തിന് സംഭാവന ചെയ്യുന്ന ആരോഗ്യ ഘടകങ്ങളായ കൊളസ്ട്രോൾ, രക്തസമ്മർദ്ദം, ഗ്ലൂക്കോസ് നിയന്ത്രണം, മെറ്റബോളിക് സിൻഡ്രോം എന്നിവയെയും ഭാഗമാക്കിയായിരുന്നു പഠനം . AHA ഹാർട്ട് ഡിസീസ് ആൻഡ് സ്ട്രോക്ക് സ്റ്റാറ്റിസ്റ്റിക്കൽ അപ്‌ഡേറ്റ് ഹൃദയ, രക്തചംക്രമണ രോഗാവസ്ഥകളുടെ കാര്യത്തിൽ സ്ട്രോക്ക്, മസ്തിഷ്ക ആരോഗ്യം, ഗർഭാവസ്ഥയുടെ സങ്കീർണതകൾ, വൃക്കരോഗം, ഹൃദ്രോഗം എന്നിവയെയും പഠനവിധേയമാക്കിയിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )