ഹെർ ഒടിടിയിലേക്ക്

ഹെർ ഒടിടിയിലേക്ക്

  • അഞ്ച് സ്ത്രീകളുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണ് ഹെർ പറയുന്നത്

പാർവതി തിരുവോത്ത്, ഐശ്വര്യ രാജേഷ്, രമ്യ നമ്പീശൻ, ലിജോമോൾ ജോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായ ഹെർ ഒടിടിയിലേക്ക്. ഫ്രൈഡേ, ലോ പോയിന്റ് എന്നീ സിനിമകൾക്കു ശേഷം ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹെർ. അഞ്ച് സ്ത്രീകളുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണ് ഹെർ പറയുന്നത്.
രാജേഷ് മാധവൻ, ഗുരു സോമസുന്ദരം, പ്രതാപ് പോത്തൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. പ്രതാപ് പോത്തൻ അവസാനം അഭിനയിച്ച ചിത്രമെന്ന പ്രത്യേകതയുമുണ്ട്.

എ.ടി സ്റ്റുഡിയോസിന്റെ ബാനറിൽ അനീഷ് എം തോമസ് ആആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അർച്ചന വാസുദേവ് ആണ് തിരക്കഥ. ഛായാഗ്രാഹകൻ – ചന്ദ്ര സെൽവരാജ്, എഡിറ്റർ – കിരൺ ദാസ്, സംഗീതം- ഗോവിന്ദ് വസന്ത.നവംബർ 29ന് മനോരമ മാക്സ്‌സിൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )