ഹേമാ കമ്മിറ്റി റിപ്പോർട്ട്                                  ഇന്ന് പുറത്തുവിടും

ഹേമാ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടും

  • രഞ്ജിനി സമർപ്പിച്ച തടസഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് സർക്കാർ നീക്കം

കൊച്ചി : സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ദുരനുഭവങ്ങളെക്കുറിച്ചുള്ള ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടും. വൈകുന്നേരം അഞ്ച് മണിക്ക് മുൻപ് അപേക്ഷകർക്ക് റിപ്പോർട്ട് കൈമാറിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി സമർപ്പിച്ച തടസഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് സർക്കാർ നീക്കം.
രഞ്ജിനിക്ക് സിംഗിൾ ബെഞ്ചിനെ സമീപിക്കാമെന്ന് കോടതി ഉത്തരവിട്ടു. അജ്ഞാതത്വം ഉറപ്പാക്കിക്കൊണ്ട് റിപ്പോർട്ട് പുറത്തുവിടാമെന്ന് കോടതി ഹർജി പരിഗണിക്കവെ വ്യക്തമാക്കിയിരുന്നു.

രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുമെന്ന ഉറപ്പിൻമേൽ താൻ പലകാര്യങ്ങളും വെളിപ്പെടുത്തിയിട്ടുണ്ടെന്നും അത് മൂന്നാമതൊരാളിലേക്ക് എത്തരുതെന്നും രഞ്ജിനി കോടതിയിൽ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )