ഹൈക്കമാൻഡിനും വഴങ്ങാതെ ശശി തരൂർ

ഹൈക്കമാൻഡിനും വഴങ്ങാതെ ശശി തരൂർ

  • പരസ്യ അഭിപ്രായ പ്രകടനം വേണ്ടെന്ന് കോൺഗ്രസ് സംസ്ഥാന നേതൃത്വം

തിരുവനന്തപുരം: ചർച്ചക്ക് ശേഷം ഹൈക്കമാൻഡിനും വഴങ്ങാതെ ശശി തരൂർ. ഇന്ത്യൻ എക്സസ്പ്രസിലെ വിവാദ ലേഖനത്തിൽ പറഞ്ഞിരുന്ന കാര്യങ്ങളിൽ തെറ്റില്ലെന്നും അതിൽ ഉറച്ചു നിൽക്കുന്നുവെന്നും ശശി തരൂർ പ്രതികരിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ അനുനയ നീക്കത്തിന് പിന്നാലെയാണ് പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്ന് ശശി തരൂർ പ്രതികരിച്ചിരിയ്ക്കുന്നത്.

തരൂരിന്റെ ഈ പ്രതികരണത്തിൽ കടുത്ത അതൃപ്തിയിലാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം.പഴയ നിലപാടിൽ മാറ്റമില്ലെന്ന് തരൂർ കടുപ്പിച്ചതോടെ സംസ്ഥാനത്തെ കോൺഗ്രസ്സ് നേതൃത്വം വെട്ടിലായിരിക്കുകയാണ്.തരൂരിന്റെ നിലപാടിൽ ഇനി പരസ്യ അഭിപ്രായ പ്രകടനം വേണ്ടെന്നാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )