
10 പേർക്കു കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു
- നേരത്തേ 7 പേർക്ക് വാണിമേലിൽ രോഗം സ്ഥിരീകരിച്ചിരുന്നു
നാദാപുരം: വാണിമേലിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചതിനു പിന്നാലെ വാണിമേലിൽ 7 പേർക്കും തൂണേരിയിൽ 2 പേർക്കും നരിപ്പറ്റയിൽ ഒരാൾക്കും കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. നേരത്തേ 7 പേർക്ക് വാണിമേലിൽ രോഗം സ്ഥിരീകരിച്ചിരുന്നു. ആരോഗ്യ വകുപ്പിന്റെ കർശന നിർദേശത്തെ തുടർന്ന് സ്വകാര്യ ലാബുകളിലെ പരിശോധനാ ഫലം കൂടി ലഭ്യമായിത്തുടങ്ങി.

മഞ്ഞപ്പിത്ത ബാധ വ്യാപകമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇനിയും ചില ഫലങ്ങൾ ലഭ്യമാകാനുണ്ട്.ശീതള പാനീയങ്ങളും ഭക്ഷ്യവസ്‌തുക്കളും കൈകാര്യം ചെയ്യുന്നതു ശുചിത്വം പാലിച്ചു കൊണ്ടാണെന്ന് ഉറപ്പുവരുത്തണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു.