12 മാസംകൊണ്ട് ഹരിതകർമസേന നീക്കിയത് 50,190 ടൺ അജൈവ മാലിന്യം

12 മാസംകൊണ്ട് ഹരിതകർമസേന നീക്കിയത് 50,190 ടൺ അജൈവ മാലിന്യം

  • തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യശേഖരണംവഴി ലഭിക്കുന്ന യൂസർഫീ ഇനത്തിലും വർധനയുണ്ടായി

തിരുവനന്തപുരം:കഴിഞ്ഞ ഏപ്രിൽ മുതൽ ഇക്കൊല്ലം ഫെബ്രുവരിവരെ ഹരിതകർമസേന ക്ലീൻ കേരള കമ്പനിക്കു കൈമാറിയത് 50,190 ടൺ അജൈവമാലിന്യമാണ്. 4438 യൂണിറ്റുകളിൽ അംഗങ്ങളായ 35214 വനിതകളുടെ നേതൃത്വത്തിലായിരുന്നു ഇത്. തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യശേഖരണംവഴി ലഭിക്കുന്ന യൂസർഫീ ഇനത്തിലും വർധനയുണ്ടായി. ഈയിനത്തിൽ അംഗങ്ങൾക്ക് ലഭിച്ചത് 341 കോടി രൂപയാണ്. തരംതിരിച്ച മാലിന്യം ക്ലീൻകേരള കമ്പനിയ്ക്കു കൈമാറിയതുവഴി 7.8 കോടി രൂപയും നേടി.

മികച്ച രീതിയിൽ മാലിന്യശേഖരണവും സംസ്‌കരണവും നടത്തുന്ന യൂണിറ്റുകൾക്ക് ലഭിക്കുന്ന ഉയർന്ന വരുമാനം കൂടുതൽ വനിതകളെ ഈ രംഗത്തേക്ക് ആകർഷിക്കുന്നുണ്ട്. പുതുതായി 1412 പേർകൂടി ഹരിതകർമസേനയിൽ അംഗങ്ങളായി. അജൈവമാലിന്യത്തിന്റെ പുനരുപയോഗസാധ്യത പ്രയോജനപ്പെടുത്തി പ്രകൃതിസൗഹൃദ സംരംഭരൂപവത്കരണവും കുടുംബശ്രീ മുഖേന നടന്നുവരുന്നു. 223 തുണിസഞ്ചി നിർമാണ യൂണിറ്റുകളും 540 പേപ്പർ ബാഗ് യൂണിറ്റുകളും ഈ രംഗത്തുണ്ട്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )