
13കാരിയെ പീഡിപ്പിച്ച കേസ്;പ്രതികൾക്ക് 23 വർഷം കഠിന തടവ്
- വിധി പ്രസ്താവിച്ചത് വർക്കല അതിവേഗ പ്രത്യേക കോടതി ജഡ്‌ജി എസ്.ആർ. സിനി ആണ്
വർക്കല:13കാരിയെ പീഡിപ്പിച്ച കേസിലെ പ്രതികൾക്ക് 23 വർഷം വീതം കഠിന തടവും ഒന്നരലക്ഷം പിഴയും ശിക്ഷ വിധിച്ചു. വർക്കല ചെമ്മരുതി മുട്ടപ്പലം തച്ചോട് കാവുവിള വീട്ടിൽ അനീഷ് (32), ഇയാൾക്ക് സഹായം ചെയ്തുകൊടുത്ത സുഹൃത്ത് മുട്ടപ്പലം ചാവടിമുക്ക് വാറുവിളവീട്ടിൽ ഷിജു (33) എന്നിവർക്കെതിരെയാണ് വർക്കല അതിവേഗ പോക്സോ കോടതി വിധി പറഞ്ഞത്.

വിധി പ്രസ്താവിച്ചത് വർക്കല അതിവേഗ പ്രത്യേക കോടതി ജഡ്‌ജി എസ്.ആർ. സിനി ആണ്. ബലാത്സംഗത്തിന് 20 വർഷം വീതം തടവും 50,000 രൂപ വീതം പിഴയും, ശാരീരിക പീഡനത്തിന് മൂന്ന് വർഷം വീതം തടവും 25,000 രൂപ വീതം പിഴയുമാണ് ശിക്ഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. ഹേമചന്ദ്രൻ നായർ ഹാജരായി.
CATEGORIES News
TAGS VARKALA