18 ഉപഗ്രഹങ്ങളുമായി പോയ ചൈനീസ് റോക്കറ്റ് തകർന്നു; ഭീഷണിയായി അവശിഷ്ടങ്ങൾ

18 ഉപഗ്രഹങ്ങളുമായി പോയ ചൈനീസ് റോക്കറ്റ് തകർന്നു; ഭീഷണിയായി അവശിഷ്ടങ്ങൾ

  • ലോ എർത്ത് ഓർബിറ്റിൽ വെച്ചാണ് റോക്കറ്റ് തകർന്നത്

ചൈന: ചൈനീസ് ബഹിരാകാശ റോക്കറ്റായ ലോങ് മാർച്ച് 6എ തകർന്നു. ലോ എർത്ത് ഓർബിറ്റിൽ വെച്ചാണ് റോക്കറ്റ് തകർന്നത്. ഇതിന്റെ ഫലമായി ഭ്രമണ പഥത്തിലെ മറ്റ് രാജ്യങ്ങളുടെ ഉപഗ്രഹങ്ങൾക്ക് ഭീഷണിയായി നൂറുകണക്കിന് അവശിഷ്ടങ്ങൾ രൂപപ്പെട്ടതായാണ് വിവരം.

ചൈനയുടെ ഉപഗ്രഹ ഇന്റർനെറ്റ് പദ്ധതിയുടെ ഭാഗമായാണ് ലോങ് മാർച്ച് 6എ വിക്ഷേപിച്ചത്. ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ വിന്യസിച്ചതിന് ശേഷമാണ് ഭൗമോപരിതലത്തിന് മുകളിൽ 810 കിമീ ഉയരത്തിൽ വെച്ച് റോക്കറ്റ് തകരുകയായിരുന്നു. റോക്കറ്റ് തകർന്നതിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )