19,000 കോടി രൂപ ഓണ ചിലവുകൾക്ക് വേണ്ടി മാത്രം വരുമെന്ന് ധനവകുപ്പ്

19,000 കോടി രൂപ ഓണ ചിലവുകൾക്ക് വേണ്ടി മാത്രം വരുമെന്ന് ധനവകുപ്പ്

  • കേന്ദ്രസർക്കാർ കനിഞ്ഞാൽ 11,000 കോടി രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷ.

തിരുവനന്തപുരം : നാടെങ്ങും ഓണ ഒരുക്കങ്ങളിലേക്ക് കടക്കുമ്പോൾ ആഘോഷം കളറാക്കാനുള്ള പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിൽ ധനവകുപ്പ്. 19,000 കോടി രൂപ ഓണ ചിലവുകൾക്ക് വേണ്ടി മാത്രം വരുമെന്നാണ് ധനവകുപ്പിൻ്റെ വിലയിരുത്തൽ. കേന്ദ്രസർക്കാർ കനിഞ്ഞാൽ 11,000 കോടി രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷ.

ഒരു സാമ്പത്തിക വർഷാവസാനത്തെ ചിലവിന് സമാനമാണ്, ഓണക്കാലത്തെ സർക്കാരിൻ്റെ ബാധ്യത. സർക്കാർ ജീവനക്കാർക്കുള്ള ഓണം ബോണസ്, അഡ്വാൻസ്, ആഘോഷങ്ങൾ, ഓണ ചന്ത, കിറ്റ്, ക്ഷേമ പെൻഷൻ തുടങ്ങിയ നിരവധി ചിലവുകൾ ഉണ്ട്. 19000 കോടി രൂപ ഓണച്ചെലവുകൾക്ക് വേണ്ടിവരുമെന്നാണ് പ്രാഥമിക കണക്ക് കൂട്ടൽ. കടമെടുപ്പ് പരിധി ഏകദേശം അവസാനിച്ചു കഴിഞ്ഞു. കൂടുതൽ കടമെടുക്കണമെങ്കിൽ കേന്ദ്രസർക്കാർ കനിയണം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )