
2025-ലെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു
- 24 അവധികൾ, 18 എണ്ണവും പ്രവൃത്തി ദിനങ്ങളിൽ
തിരുവനന്തപുരം:2025-ലെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു.ഒരു പ്രത്യേകത എന്തെന്നാൽ പ്രധാനപ്പെട്ട സർക്കാർ അവധി ദിനങ്ങളെല്ലാം പ്രവൃത്തി ദിനങ്ങളിലാണെന്നതാണ്.
24 പൊതു അവധി ദിനങ്ങളാണ് ആകെ 2025-ൽ ഉള്ളത്. ഇതിൽ 18 എണ്ണവും വരുന്നത് പ്രവൃത്തി ദിനങ്ങളിലാണ്. ഈ ദിനങ്ങളിലെല്ലാം സർക്കാർ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അവധി ആയിരിക്കും.

മന്നം ജയന്തി, ശിവരാത്രി, റംസാൻ, വിഷു, മെയ്ദിനം, ബക്രിദ്, കർക്കിടക വാവ്, സ്വാതന്ത്ര്യ ദിനം, അയ്യങ്കാളി ജയന്തി, ഓണം, മഹാനവമി, വിജയദശമി, ദീപാവലി, ക്രിസ്‌മസ് തുടങ്ങിയ അവധികളെല്ലാം പ്രവൃത്തി ദിനങ്ങളിലാണ് വരുന്നത്.
റിപ്പബ്ലിക് ദിനം, ഈസ്റ്റർ, മുഹറം, നാലാം ഓണം, ശ്രീകൃഷ്‌ണ ജയന്തി, ശ്രീനാരായണ ഗുരു സമാധി തുടങ്ങിയ അവധികൾ വരുന്നത് ഞായറാഴ്ചയാണ് . അയ്യാ വൈകുണ്ഠ സ്വാമി ജയന്തി, ആവണി അവിട്ടം, വിശ്വകർമ ദിനം തുടങ്ങിയ നിയന്ത്രിത അവധി ദിനങ്ങൾ വ്യാഴം, ശനി, ബുധൻ ദിവസങ്ങളിലാണ് വരുന്നത് . 24 പൊതു അവധികളിൽ 14 എണ്ണം മാത്രമാണ് നെഗോഷ്യബിൾ ഇൻട്രിമെന്റ്റ് ആക്ട് പ്രകാരമുള്ള അവധികൾ.