
2026 ലെ തെരഞ്ഞെടുപ്പ് ആദ്യ ലക്ഷ്യം-വിജയ്
- സമ്മേളനത്തിന് എത്തുന്നവർ കൊടികൾ കരുതണമെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും വിജയ്
ചെന്നൈ : 2026 ലെ തെരഞ്ഞെടുപ്പ് ആദ്യ ലക്ഷ്യമെന്ന് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്.തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യപടിയാണ് ടിവികെ സമ്മേളനം. തമിഴ്‌നാടിനായി നല്ല പദ്ധതികൾ നടപ്പിലാക്കുമെന്ന് പ്രതിജ്ഞ ചെയ്യാൻ വിജയ് പ്രവർത്തകരോട് ആഹ്വാനം ചെയ്തു. സമ്മേളനത്തിന് എത്തുന്നവർ കൊടികൾ കരുതണമെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും വിജയ് നിർദേശിച്ചു.

തമിഴക വെട്രി കഴകത്തിന്റെ ആദ്യസമ്മേളനത്തിൽ നിന്ന് ഗർഭിണികൾ, വിദ്യാർഥികൾ, മുതിർന്ന പൗരന്മാർ, ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവർ തുടങ്ങിയവർ വിട്ടുനിൽക്കണമെന്നാണ് വിജയ് അഭ്യർഥിച്ചിരുന്നു.
പാർട്ടി അണികൾക്കും അനുഭാവികൾക്കും അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
CATEGORIES News