25 കോടിയുടെ നവീകരണം നടക്കുന്ന വടകര റെയിൽവേ സ്‌റ്റേഷൻ ഉദ്ഘാടനം മാർച്ചിൽ

25 കോടിയുടെ നവീകരണം നടക്കുന്ന വടകര റെയിൽവേ സ്‌റ്റേഷൻ ഉദ്ഘാടനം മാർച്ചിൽ

  • ഉദ്ഘാടനം മാർച്ച് ഏഴിനോ 25 നോ നടത്താനാണ് ഇപ്പോഴത്തെ തീരുമാനം

വടകര:അമൃത് ഭാരത് പദ്ധതിയിൽ 25 കോടി രൂപയുടെ നവീകരണം നടക്കുന്ന റെയിൽവേ സ്‌റ്റേഷനിൽ പുതിയ ബോർഡ് വച്ചു. ഒന്നാം ഘട്ട പുനർ നിർമാണം പൂർത്തിയാകാറായ സ്‌റ്റേഷനിൽ ഉദ്ഘാടനത്തിനു മുൻപു തന്നെ പ്ലാറ്റ്ഫോം, കസേരകൾ, ഡിജിറ്റൽ ബോർഡുകൾ, ടിക്കറ്റ് കൗണ്ടറുകൾ തുടങ്ങിയ സൗകര്യങ്ങൾ ഉപയോഗിച്ചു വരുന്നുണ്ട്. ഉദ്ഘാടനം മാർച്ച് ഏഴിനോ 25 നോ നടത്താനാണ് ഇപ്പോഴത്തെ തീരുമാനം.

ഓൺലൈനായി പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കും. സ്‌റ്റേഷനു മുൻ ഭാഗത്തെ റോഡ്, ഇരു വശത്തും നടപ്പാത, ഓവുചാൽ തുടങ്ങിയ പണികൾ മാത്രമേ ഒന്നാം ഘട്ടത്തിൽ ബാക്കിയുള്ളൂ. ആർഎംഎസ് പരിസരത്തെ പുതിയ കെട്ടിടം, പുതിയ പാർക്കിങ് ഏരിയ തുടങ്ങിയ നിർമാണവും ഉദ്ഘാടനശേഷം പൂർത്തിയാക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )