
25 രൂപക്ക് ഭാരത് ബ്രാൻഡ് അരി വരുന്നു
- റിപ്പോർട്ട് അനുസരിച്ച് നിർണായകമായ ധാന്യങ്ങളുടെ വിലക്കയറ്റം കണക്കിലെടുത്ത് 2024-ൽ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് തയ്യാറെടുക്കുമ്പോൾ ഇത് സർക്കാരിന് വെല്ലുവിളി ഉയർത്തുന്നതാണ്.
അരിയുടെ ദിനം പ്രതിയുള്ള വില വർധന തടയുന്നത് ലക്ഷ്യമാക്കി കേന്ദ്ര സർക്കാർ ഭാരത് ബ്രാൻഡിലുള്ള അരി കിലോഗ്രാമിന് 25 രൂപയ്ക്ക് വിൽക്കുമെന്ന് പ്രഖ്യാപിച്ചു. ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ട് പ്രകാരം നാഷണൽ അഗ്രികൾച്ചറൽ കോ- ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (നാഫെഡ്), നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ (എൻ.സി.സി.എഫ്), കേന്ദ്രീയ ഭണ്ഡാർ തുടങ്ങിയ ഔട്ട്‌ലെറ്റുകൾ വഴിയാണ് ഇത് നടപ്പിലാക്കുക.
കഴിഞ്ഞ മാസം, ധാന്യങ്ങളുടെ വിലയിൽ 10.27 ശതമാനം വർധനയുണ്ടായി. ഇത് ഭക്ഷ്യ പണപ്പെരുപ്പം 8.70 ശതമാനമായി ഉയർത്താൻ കാരണമായിട്ടുണ്ട്. മുൻ മാസത്തെ റിപ്പോർട്ട് ചെയ്ത നിരക്കായ 6.61 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ മൊത്തത്തിലുള്ള ഉപഭോക്തൃ വിലയുടെ പകുതിയോളം ഭക്ഷ്യവിലക്കയറ്റമാണ്.
റിപ്പോർട്ട് അനുസരിച്ച് നിർണായകമായ ധാന്യങ്ങളുടെ വിലക്കയറ്റം കണക്കിലെടുത്ത് 2024-ൽ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് തയ്യാറെടുക്കുമ്പോൾ ഇത് സർക്കാരിന് വെല്ലുവിളി ഉയർത്തുന്നതാണ്.
അടുത്തിടെ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എഫ്.സി.ഐ) അരിയുടെ ഓപ്പൺ മാർക്കറ്റ് സെയിൽ സ്‌കീം (ഒ.എം.എസ്.എസ്) ചട്ടങ്ങളിൽ പരിഷ്‌ക്കരണം നടത്തിയിരുന്നു . ഒരു മെട്രിക് ടൺ അരി കുറഞ്ഞതും 2000 മെട്രിക് ടൺ അരി കൂടിയതുമായ അളവിൽ വരെ ലേലം വിളിക്കാനുള്ള സൗകര്യം ഇപ്പോൾ ലേലക്കാർക്ക് ഉണ്ട്. എന്നാൽ വിപണിയിൽ അരിയുടെ ലഭ്യത വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഒ.എം.എസ്.എസിനു കീഴിലുള്ള അരിയുടെ വിൽപന ഉയർത്തുന്നതിനാണ് ഈ നടപടി.