27 മുതൽ കേരളത്തിൽ റേഷൻ വ്യാപാരി സമരം

27 മുതൽ കേരളത്തിൽ റേഷൻ വ്യാപാരി സമരം

  • വേതന പാക്കേജ് പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം

കോട്ടയം: കേരളത്തിലെ റേഷൻ വ്യാപാരികൾ 27 മുതൽ കടകളടച്ച് അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് റേഷൻ വ്യാപാരി സംയുക്ത സമരസമിതി ജനറൽ കൺവീനർ അഡ്വ. ജോണി നെല്ലൂർ പത്രസമ്മേളനത്തിൽ അറിയിച്ചു. വേതന പാക്കേജ് പരിഷ്കരിക്കുക, കമീഷനും ഇൻ സെന്റിവും അതത് മാസം വിതരണം ചെയ്യുക, കേന്ദ്ര അവഗണന അവസാനിപ്പിക്കുക, ഭക്ഷ്യധാന്യങ്ങൾക്കു പകരം ഡയറക്ട് പേമെന്റ് സംവിധാനം നടപ്പാക്കി റേഷൻ വിതരണം ബി.പി.എൽ മുൻഗണന വിഭാഗത്തിനു മാത്രമായി പരിമിതപ്പെടുത്താനുള്ള നീക്കം എന്നിവ ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യ ങ്ങളുന്നയിച്ചാണ് സമരം നടക്കുന്നത് .

2018ൽ നടപ്പാക്കിയ വേതന പാക്കേജനു സരിച്ച് തുച്ഛ പ്രതിഫലമാണ് വ്യാപാരികൾ ലഭിക്കുന്നത്. പല സംഘടനകളുടെയും വിയോജനക്കുറിപ്പ് അവഗണിച്ചാണ് പാക്കേജ് നടപ്പാക്കിയത്. വരുമാനം വർധിപ്പിക്കുന്നതിന് മറ്റു നിത്യോപയോഗ സാധനങ്ങൾ റേഷൻ കടകളിലൂടെ വിതരണം ചെയ്യാൻ അനുവദിക്കണമെന്നും പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )