
27-ാമത് പ്രവാസി ദോഹ ബഷീർ പുരസ്കാരം കാനായി കുഞ്ഞിരാമന്
- 50000 രൂപയും ആർടിസ്റ്റ് നമ്പൂതിരി രൂപകല്പന ചെയ്ത ഗ്രാമഫോൺ ശില്പവും പ്രശസ്തിപത്രവുമാണ് അവാർഡ്
ദോഹ :27-ാമത് പ്രവാസി ദോഹ ബഷീർ പുരസ്കാരം കാനായി കുഞ്ഞിരാമന് ലഭിക്കും. വൈക്കം മുഹമ്മദ് ബഷീറിൻ്റെ മരണാനന്തരം ദോഹയിലെ മലയാളികളുടെ സാംസ്കാരിക സംഘടനയായ പ്രവാസി’യാണ് 30 വർഷം മുമ്പ്
പ്രവാസി ദോഹ ബഷീർ പുരസ്കാരം നൽകിവരുന്നത്. എം. ടി വാസുദേവൻ നായർ, എം.എൻ. വിജയൻ എന്നിവർ രക്ഷാധികാരികളായ പ്രവാസി ട്രസ്റ്റാണ് എല്ലാ വർഷവും ഈ അവാർഡ് നൽകുന്നത്. 50000 രൂപയും ആർടിസ്റ്റ് നമ്പൂതിരി രൂപകല്പന ചെയ്ത ഗ്രാമഫോൺ ശില്പവും പ്രശസ്തിപത്രവുമാണ് അവാർഡ്.
കാനായിയുടെ ശില്പങ്ങൾ പൊതുവിടങ്ങളിൽ വെച്ച് സാധാരണ മനുഷ്യരോട് സംസാരിക്കുന്നവയാണെന്ന് ജൂറി അംഗങ്ങൾ വിലയിരുത്തി.അവാർഡ് ജേതാവിൻ്റെ ഗ്രാമത്തിൽ നിന്ന് അദ്ദേഹം തന്നെ തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥിക്ക് എം.എൻ.വിജയൻ്റെ പേരിലുള്ള ‘എം.എൻ. വിജയൻ സ്കോളർഷിപ്പ് അവാർഡും നൽകും.15000 രൂപയാണ് അവാർഡ്തുക.
CATEGORIES News