28നുള്ളിൽ ഫെബ്രുവരി ക്വാട്ടയിലെ റേഷൻ വാങ്ങണം

28നുള്ളിൽ ഫെബ്രുവരി ക്വാട്ടയിലെ റേഷൻ വാങ്ങണം

  • കാലാവധി ദീർഘിപ്പിച്ച് നൽകുന്നതല്ലെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ

തിരുവനന്തപുരം :ഫെബ്രുവരി മാസം വിതരണം ചെയ്യുന്ന റേഷൻ വിഹിതം ഈ മാസം അവസാനം വരെ മാത്രമേ വാങ്ങുവാൻ കഴിയുള്ളൂവെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു. നിലവിൽ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലും ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങൾ ഉണ്ടെന്നും അറിയിച്ചു.

ഫെബ്രുവരി 28നുള്ളിൽ തന്നെ ഫെബ്രുവരി ക്വാട്ടയിലെ ഭക്ഷ്യധാന്യങ്ങൾ കൈപ്പറ്റേണ്ടതാണെന്നും ക്വാട്ടയിലെ വിഹിതം വാങ്ങുന്നതിനായി കാലാവധി ദീർഘിപ്പിച്ച് നൽകുന്നതല്ലെന്നും പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ വാർത്താ കുറിപ്പിൽ അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )