29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 13 മുതൽ 20 വരെ

29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 13 മുതൽ 20 വരെ

  • ചലച്ചിത്രമേള തിരുവനന്തപുരത്ത് നടക്കും

തിരുവനന്തപുരം: ഡിസംബർ 13 മുതൽ 20 വരെ 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള തിരുവനന്തപുരത്ത് നടക്കും. നിലവിൽ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ രണ്ടു ചിത്രങ്ങളും ഇന്ത്യൻ സിനിമ വിഭാഗത്തിൽ ഏഴ് ചിത്രങ്ങളുമാണ് ഇന്ന് ഐ.എഫ്.എഫ്.കെയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

അഭിജിത്ത് മജുംദാർ ഒരുക്കിയ ബോഡി (ഹിന്ദി), ജയൻ ചെറിയാൻ ഒരുക്കിയ റിഥം ഒാഫ് ദമാം (കൊങ്കിണി, കന്നട) ചിത്രങ്ങളാണ് അന്തരാഷ്ട്ര മത്സര വിഭാഗത്തിലുള്ളത്. ആര്യൻ ചന്ദ്ര പ്രകാശിന്റെ ആജൂർ (ബാജിക), വിപിൻ രാധാകൃഷ്ണന്റെ അങ്കമ്മാൾ (തമിഴ്), ജയ്ചെങ് സായ് ധോതിയയുടെ ബാഗ്‌ജാൻ (അസമീസ്), ആരണ്യ സഹായിയുടെ ഹ്യൂമൻസ് ഇൻ ദ ലൂപ് (ഹിന്ദി), അഭിലാഷ് ശർമ ഒരുക്കിയ ഇൻ ദ നെയിം ഒാഫ് ഫയർ (മഗഹി), സുഭദ്ര മഹാജൻ ഒരുക്കിയ സെക്കൻഡ് ചാൻസ് (ഹിന്ദി), ഭരത് സിങ് പരിഹാറിൻ്റെ ഭേദിയ ദസാൻ (ഹിന്ദി) എന്നിവയാണ് ‘ഇന്ത്യൻ സിനിമ ഇന്ന്’ വിഭാഗത്തിൽ ഇടം നേടിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )