
29-ാമത് രാജ്യാന്തര ചലച്ചിത്ര മേള ; മികച്ച സിനിമ മാലു ; ജനപ്രിയ ചിത്രം ഫെമിനിച്ചി ഫാത്തിമ
- 20 ലക്ഷം രൂപയുടെ അവാർഡ് മുഖ്യമന്ത്രി പിണറായി വിജയൻ സംവിധായകന് കൈമാറി
തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് കൊടിയിറങ്ങി. മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം പെഡ്രോ ഫ്രെയർ സംവിധാനം ചെയ്ത ബ്രസീലിയൻ ചിത്രമായ ‘മലു’ നേടി. 20 ലക്ഷം രൂപയുടെ അവാർഡ് മുഖ്യമന്ത്രി പിണറായി വിജയൻ സംവിധായകന് കൈമാറി.

മികച്ച ചിത്രത്തിനുള്ള പീപ്പിൾസ് അവാർഡ് ഫാസിൽ മുഹമ്മദിൻ്റെ മലയാള ചിത്രമായ ഫെമിനിച്ചി ഫാത്തിമയ്ക്ക് ലഭിച്ചു. മതപരമായ യാഥാസ്ഥിതികതയെയും പുരുഷാധിപത്യത്തെയും കുറിച്ചുള്ള ആക്ഷേപഹാസ്യ ചിത്രമായ ഈ ചിത്രം വിവിധ വിഭാഗങ്ങളിലായി 5 അവാർഡുകൾ നേടി.
CATEGORIES News