299 രൂപയ്ക്ക് അൺലിമിറ്റഡ് ഇന്റർനെറ്റ്; ഓഫറുമായി കെഫോൺ

299 രൂപയ്ക്ക് അൺലിമിറ്റഡ് ഇന്റർനെറ്റ്; ഓഫറുമായി കെഫോൺ

  • 99 രൂപ മുതൽ 1499 രൂപ വരെയാണ് ഈ പാക്കേജുകളുടെ നിരക്ക്

തിരുവനന്തപുരം : ഓഫറുമായി കെഫോൺ. 20 എം.ബി.പി.എസ് (സെക്കൻഡിൽ 20 എം.ബി) മുതൽ 300 എം.ബി.പി.എസ് (സെക്കൻഡിൽ 300 എം.ബി) വരെയുള്ള പ്ലാനുകളാണ് ഹോം കണക്ഷനുകൾക്ക് കെ ഫോൺ ഇപ്പോൾ കൊണ്ടുവന്നിരിയ്ക്കുന്നത്. 299 രൂപ മുതൽ 1499 രൂപ വരെയാണ് ഈ പാക്കേജുകളുടെ നിരക്ക്. വാണിജ്യ കണക്ഷനുകൾക്കായി ഉയർന്ന എം.ബി.പി.എസ് പാക്കേജുകളും കെഫോണിൽ ലഭ്യമാണ്.20 എം.ബി.പി.എസിൻ്റെ പ്ലാനിന് 299 രൂപയാണ് മാസനിരക്ക്. 1000 ജി.ബി വരെ അൺലിമിറ്റഡ് ഇന്റർനെറ്റ് ലഭിക്കും. 399 രൂപ പ്രതിമാസ നിരക്കിൽ ലഭിക്കുന്ന 40 എം.ബി.പി.എസ് പ്ലാനിൽ 3000 ജിബി വരെ അൺലിമിറ്റഡ് ഇന്റർനെറ്റ് ലഭിക്കും. 50 എം.ബി.പി.എസ് പാക്കിന് 449 രൂപയാണ് മാസ നിരക്ക്. ഇതിൽ 3500 ജി.ബി വരെ അൺലിമിറ്റഡ് ഇൻ്റർനെറ്റ് ലഭ്യമാകും. 75 എം.ബി.പി.എസ് പ്ലാനിൽ 499 പ്രതിമാസ നിരക്കിൽ 3500 ജിബി ഡാറ്റയാണ് ലഭിക്കുക. 599 രൂപയാണ് 100 എം.ബി.പി.എസ് പ്ലാനിന്റെ പ്രതിമാസ നിരക്ക്. 3500 ജിബി അൺലിമിറ്റഡ് ഡാറ്റ ഈ പ്ലാനിലും ഉപഭോക്താക്കൾക്ക് ആസ്വദിക്കാം. 150 എം.ബി.പി.എസ് പ്ലാനിൻ്റെ പ്രതിമാസ നിരക്ക് 799 രൂപയാണ്. 200 എംബിപിഎസിന് 999 രൂപയും. ഈ രണ്ട് പ്ലാനുകളിലും 4000 ജിബി അൺലിമിറ്റഡ് ഡാറ്റ ഉപഭോക്താക്കൾക്ക് ലഭിക്കും.

300 എംബിപിഎസ് പ്ലാനിൻ്റെ പ്രതിമാസ നിരക്ക് 1499 രൂപയാണ്.വിപണിയിലെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഹൈസ്പീഡ് ഇന്റർനെറ്റ് പ്ലാനുകൾക്ക് പുറമേ അധിക നേട്ടങ്ങളും ഉപഭോക്താക്കൾക്കായി കെ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. 3 മാസത്തെ നിരക്കുകൾ ഒരുമിച്ച് നൽകിയാൽ 15 ദിവസത്തെ അധിക വാലിഡിറ്റിയും 6 മാസത്തെ നിരക്കുകൾ ഒരുമിച്ച് നൽകിയാൽ 30 ദിവസത്തെ അധിക വാലിഡിറ്റിയും 12 മാസത്തെ നിരക്ക് ഒരുമിച്ച് നൽകിയാൽ 60 ദിവസത്തെ അധിക വാലിഡിറ്റിയും ഉപഭോക്താക്കൾക്ക് ആസ്വദിക്കാം. കെ ഫോൺ പ്ലാനുകളെയും ഓഫറുകളേയും കുറിച്ച് കൂടുതൽ അറിയുവാൻ കെ ഫോൺ ഔദ്യോഗിക വെബ്സൈറ്റായ https://kfon.in/ ൽ സന്ദർശിക്കാം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )