
31 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം ഇന്ന്
- 102 സ്ഥാനാർഥികൾ ജനവിധി തേടുന്നു
തിരുവനന്തപുരം : സംസ്ഥാനത്തെ 31 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം ഇന്ന്. ആകെ 102 സ്ഥാനാർഥികൾ ജനവിധി തേടുന്നു. ഇതിൽ 50 പേർ സ്ത്രീകളാണ്. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാർഡ് ഉൾപ്പെടെ നാല് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, മൂന്ന് മുനിസിപ്പിലിറ്റി വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. പാലക്കാട്ടെ ചാലിശ്ശേരി പഞ്ചായത്തിലെ ഒൻപതാം വാർഡിൽ പഞ്ചായത്ത് പ്രസിഡന്റായിരുന്നു യുഡിഎഫിലെ എ വി സന്ധ്യ രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. 15 ൽ യുഡിഎഫിന് എട്ടും എൽഡിഎഫിന് ഏഴും സീറ്റുകളാണുള്ളത്. തച്ചൻപാറയിൽ എൽഡിഎഫ് അംഗം രാജിവെച്ച് ബിജെപിയിൽ ചേർന്നതിനെ തുടർന്നാ തെരഞ്ഞെടുപ്.യുഡിഎഫിലെ എ വി സന്ധ്യ രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. 15 ൽ യുഡിഎഫിന് എട്ടും എൽഡിഎഫിന് ഏഴും സീറ്റുകളാണുള്ളത്.

തച്ചൻപാറയിൽ എൽഡിഎഫ് അംഗം രാജിവെച്ച് ബിജെപിയിൽ ചേർന്നതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ്. ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് ഇവിടെ എൽഡിഎഫ് ഭരണം. രണ്ടിടത്തും ഇരു മുന്നണികൾക്കും നിർണായകമാണ് വിധി. പത്തനംതിട്ടയിൽ കോന്നി ബ്ലോക്ക് പഞ്ചായത്ത് ഇളകൊള്ളൂർ ഡിവിഷനിൽ യുഡിഎഫ് ബ്ലോക്ക് പഞ്ചായത്തംഗത്തെ അയോഗ്യയാക്കിയതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ്.

