
347 കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങൾ ക്ഷേമനിധി ബോർഡിലൂടെ നൽകി- തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി
- ഈ സാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസങ്ങളിലായി 41,990 ആളുകൾ പുതുതായി അംഗത്വമെടുത്തത് പദ്ധതിയുടെ സ്വീകരണശേഷിയും കാര്യക്ഷമതയും തെളിയിക്കുന്നതാണെന്ന് മന്ത്രി പരാമർശിച്ചു.
തിരുവനന്തപുരം : എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം മാത്രം 84,203 പേർക്ക് 347 കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങൾ ക്ഷേമനിധി ബോർഡിലൂടെ നൽകിയതായി തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
മോട്ടോർ വാഹന ക്ഷേമ നിധി ബോർഡിൻ്റെ കുടിശ്ശിക നിവാരണ ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ശിക്ഷക് സദനിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ഈ സാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസങ്ങളിലായി 41,990 ആളുകൾ പുതുതായി അംഗത്വമെടുത്തത് പദ്ധതിയുടെ സ്വീകരണശേഷിയും കാര്യക്ഷമതയും തെളിയിക്കുന്നതാണെന്ന് മന്ത്രി പരാമർശിച്ചു.
CATEGORIES News
