
35 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി കൊടുവള്ളി സ്വദേശി അറസ്റ്റിൽ
- മോട്ടോർ സൈക്കിളിൻ്റെ പെട്രോൾ ടാങ്കിനുള്ളിൽ നിർമ്മിച്ച രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്
മേലാറ്റൂർ:35 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി കൊടുവള്ളി സ്വദേശി അറസ്റ്റിൽ. ചെമ്പറ്റുമൽ റഷീദ് ആണ് അറസ്റ്റിലായത്. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ മേലാറ്റൂർ റെയിൽവേ ഗേറ്റിനു സമീപത്തുനിന്ന് 35 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടിയത്.

മോട്ടോർ സൈക്കിളിൻ്റെ പെട്രോൾ ടാങ്കിനുള്ളിൽ നിർമ്മിച്ച രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്ത പണം പെരിന്തൽമണ്ണ ജുഡീഷ്യൽ മജിസ്ട്രേറ്റ് രണ്ടാം കോടതി മുൻപാകെ ഹാജരാക്കി.

CATEGORIES News