
42 കുപ്പി വിദേശമദ്യവുമായി ഒരാൾ പിടിയിൽ
- രണ്ടാഴ്ചക്കുള്ളിൽ മദ്യം കടത്തിയ മൂന്ന് വാഹനങ്ങളും 400 ലിറ്ററോളം മാഹി വിദേശമദ്യവും പിടിച്ചെടുത്തിരുന്നു
വടകര: മാഹിയിൽ നിന്ന് കടത്തുകയായിരുന്ന 42 കുപ്പി വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ.തളിപ്പറമ്പ് പലയാട് മുട്ടത്തിൽ മിഥുൻ(31)നെയാണ് വടകര എക്സൈസ് അറസ്റ്റ് ചെയ്‌തത്.

ദേശീയപാതയിൽ കുഞ്ഞിപ്പള്ളിയിൽ എക്സൈസ് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് സ്‌കൂട്ടറിൽ കടത്തുകയായിരുന്ന മദ്യവുമായി പ്രതി പിടിയിലായത് . ക്രിസ്മസ്-ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വടകര എക്സൈസ് രണ്ടാഴ്ചക്കുള്ളിൽ മദ്യം കടത്തിയ മൂന്ന് വാഹനങ്ങളും 400 ലിറ്ററോളം മാഹി വിദേശമദ്യവും പിടിച്ചെടുത്തിരുന്നു.
CATEGORIES News