
5ാം ദിവസം 50 കോടി ക്ലബ്ബിലെത്തി മാർക്കോ
- ഹനീഫ് അദേനി സംവിധാനം ചെയ്‌ത ചിത്രം വയലൻസുമായാണ് എത്തിയത്
കേരള ബോക്സ് ഓഫിസിനെ അമ്പരപ്പിച്ച് ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ. അഞ്ച് ദിവസത്തിൽ 50 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ് ചിത്രം. ഉണ്ണി മുകുന്ദൻ തന്നെയാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചിരിയ്ക്കുന്ന. ഹനീഫ് അദേനി സംവിധാനം ചെയ്‌ത ചിത്രം വയലൻസുമായാണ് എത്തിയത്.

ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രമാണ് മാർക്കോ എന്നാണ് പറയപ്പെടുന്നത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും ജഹൈപ്പുള്ള ചിത്രമായി എത്തിയ ചിത്രം പ്രേക്ഷകരെ അമ്പരപ്പിക്കുകയായിരുന്നു.ഹനീഫ് അദേനി തന്നെ സംവിധാനം ചെയ്ത മിഖായേൽ’ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയർ എന്ന കഥാപാത്രത്തെ കേന്ദ്ര കഥാപാത്രമാക്കിയാണ് ചിത്രം ഒരുക്കിയത്. മിഖായേലിൽ നിവിൻ പോളിയുടെ വില്ലൻ കഥാപാത്രമായിരുന്നു മാർക്കോ. രവി ബസ്‌റൂർ ആണ് പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കി. കലൈ കിങ്സൺ, സ്റ്റണ്ട് സിൽവ, ഫെലിക്സ് എന്നിവർ ചേർന്നാണ് ആക്ഷൻ കൊറിയോഗ്രാഫി. ചന്ദ്ര സെൽവരാജ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിങ്: ഷമീർ മുഹമ്മദ്. കലാസംവിധാനം: സുനിൽ ദാസ്. ക്യൂബ്സ് ഇന്റർനാഷനൽ, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകൾ ചേർന്നാണ് ചിത്രം നിർമിച്ചത്.