5 വർഷത്തെ കഠിനാധ്വാനത്തിലൂടെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചു- മന്ത്രി ആർ ബിന്ദു

5 വർഷത്തെ കഠിനാധ്വാനത്തിലൂടെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചു- മന്ത്രി ആർ ബിന്ദു

  • എല്ലാ സർവകലാശകളും ചേർന്നുകൊണ്ട് ഒരു പ്ലാറ്റ്ഫോം ഉണ്ടാക്കി ഓരോ സർവകലാശാലകളും ചെയ്യുന്ന മികച്ച കാര്യങ്ങൾ പങ്കുവയ്ക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: അഞ്ച് വർഷക്കാലം വലിയ കഠിനാധ്വാനത്തിലൂടെ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങൾ കൊണ്ട് വരാൻ സാധിച്ചുവെന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചു . ദേശീയ അന്തർദേശീയ ഗുണനിലവാര പരിശോധനകളിൽ കേരളത്തിലെ സർവകലാശാലകളും കോളജുകളും മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുകയാണ് എന്നും, ക്യാമ്പസുകളിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട് എന്നും, എല്ലാ സർവകലാശകളും ചേർന്നുകൊണ്ട് ഒരു പ്ലാറ്റ്ഫോം ഉണ്ടാക്കി ഓരോ സർവകലാശാലകളും ചെയ്യുന്ന മികച്ച കാര്യങ്ങൾ പങ്കുവയ്ക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ലോകത്ത് ഉന്നത ഉന്നത വിദ്യാഭ്യാസ മേഖലയിൽ അനുദിനം മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ് എന്നും, അതിന് അനുസൃതമായി നമ്മളും പോയേ തീരൂ. കേരളം ഒറ്റപ്പെട്ട തുരുത്തല്ല. മത്സരമാണ് നടക്കുന്നത്. സ്വകാര്യ സർവകലാശാല വേണ്ടതില്ലെന്ന് തീരുമാനം എടുക്കാം. മറ്റുള്ള സംസ്ഥാനങ്ങളിൽ സ്വകാര്യ സർവകലാശാല ഉണ്ടാവുകയും കേരളത്തിൽ ഇല്ലാതെ ഇരിക്കുകയും ചെയ്യുമ്പോൾ അത് ശരിയാകില്ലെന്ന് മനസിലാക്കി. പ്രവാസി സുഹൃത്തുക്കൾക്കുൾപ്പെടെ കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ സഹായിക്കാൻ ഒരു അവസരമാണെന്നും മന്ത്രി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )