
500 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഒല
- പുനഃസംഘടനയുടെ ഭാഗമായിട്ടാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം
ഡൽഹി: വിവാദങ്ങൾക്കും അന്വേഷണത്തിനുമിടെ 500 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഒല ഇലക്ട്രിക്. പുനഃസംഘടനയുടെ ഭാഗമായിട്ടാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം.

ഏകദേശം 4,000 പേരുള്ള സ്ഥാപനത്തിന്റെ തൊഴിലാളികളുടെ 12 ശതമാനത്തിലധികം വരും ഇത്. പുനഃസംഘടനാ പ്രക്രിയ വിവിധ വകുപ്പുകളിൽ നിന്നുള്ള ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ പിരിച്ചുവിടലിനെക്കുറിച്ച് ഒല ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
CATEGORIES News
TAGS ola