
6 മാസത്തിനകം ടൗൺഷിപ് ; യാഥാർഥ്യമാക്കാൻ യുഎൽസിസിഎസ്
- അനുമതികളെല്ലാം ലഭിച്ചാൽ ഫെബ്രുവരി അവസാനത്തോടെ നിർമാണം ആരംഭിക്കും
തിരുവനന്തപുരം: മുണ്ടക്കൈ- ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കൽപ്പറ്റ നെടുമ്പാലയിലും ടൗൺഷിപ്പുകളുടെ നിർമ്മാണത്തിനുള്ള ഒരുക്കവുമായി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി. യുഎൽസിസിയുടെ 25 അംഗസംഘം ഭൂമിയുടെ അതിർത്തി നിർണയ സർവേ ആരംഭിച്ചു. മാസ്റ്റർപ്ലാൻ തയ്യാറായി അനുമതികളെല്ലാം ലഭിച്ചാൽ ഫെബ്രുവരി അവസാനത്തോടെ നിർമാണം ആരംഭിച്ച് ആറുമാസത്തിനകം പൂർത്തിയാകും.ഭൂമിയുടെ കിടപ്പ് മനസിലാക്കാൻ ടോപ്പോഗ്രാഫിക്കൽ സർവേ ആരംഭിച്ചിട്ടുണ്ട്. മണ്ണിൻ്റെ സ്ഥിതി പഠിക്കാനുള്ള പരിശോധന ഇന്ന് തുടങ്ങി. ഈ രണ്ടു റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ ഭൂമിയുടെ നീരൊഴുക്ക് കണ്ടെത്താൻ പഠനം നടക്കും.

ടൗൺഷിപ്പിന്റെ സ്കെച്ച് തയ്യാറാക്കിയത് കിഫ്ബിക്ക് കീഴിലുള്ള കിസ്കോൺ ആണ്.ഡ്രോൺ ഡിയാണ് നടത്തിയത്.മണ്ണിൻ്റെ സ്ഥിതി പഠിക്കാനുള്ള പരിശോധന ച തുടങ്ങും. ഈ രണ്ടു റിപ്പോർട്ടിന്റെയും സ്കെച്ചിന്റെ അടിസ്ഥാനത്തിൽ വീടുകളുടെയും കെട്ടിടങ്ങളുടെയും വിശദമായ പ്ലാൻ യുഎൽസിസി തയ്യാറാക്കും. പ്രധാന കെട്ടിടങ്ങൾ നിരപ്പായ സ്ഥലത്താകും. സ്ഥലത്തിൻ്റെയും ഘടനയനുസരിച്ചാകും വീടുനിർമാണം. നിർമ്മാണത്തിൻ്റെ കൺസൾട്ടൻസിയായി സർക്കാർ നിശ്ചയിച്ച കിഫ്കോണുമായി ഇന്ന് തിരുവനന്തപുരത്ത് യുഎൽസിസി ചർച്ച നടത്തി.മുപ്പതിനകം മാസ്റ്റർ പ്ലാൻ തയ്യാറായി വകുപ്പുകളുടെ അംഗീകാരം ലഭിച്ചാൽ ഉടൻതന്നെ പ്രവൃത്തിതുടങ്ങാനാണ് യുഎൽസിസിയുടെ തീരുമാനം.