
9,10 ക്ലാസുകളിൽ ഫീസോ പണപ്പിരിവോ പാടില്ല- മന്ത്രി വി. ശിവൻകുട്ടി
- കേന്ദ്ര,സംസ്ഥാന സർക്കാറുകളുടെ ഉത്ത രവ് അനുസരിക്കാത്ത സ്കൂളുകളോട് വി ശദീകരണം തേടുമെന്നും മന്ത്രി
തിരുവനന്തപുരം: ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്നവരിൽ നിന്ന് വിദ്യാഭ്യാസ വകുപ്പിന് പുറമെയുള്ള ഫീസോ പണപ്പിരിവോ പാടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. പി.ടി.എ ഫണ്ട് സമാഹരണം സർക്കാർ ഉ ത്തരവിൽ നിഷ്കർഷിക്കുന്നതിൽ കൂടരുത്. വരവുചെലവ് കണക്കുകൾ ഉപ ജില്ല/ജില്ല വിദ്യാഭ്യാസ ഓഫിസർമാർ പരി ശോധിച്ച്അംഗീകാരം നൽകണം.

പല രീതിയിൽ ഫീസ് പിരിവും അധ്യാപകരുടെ ജന്മദിനം പോലുള്ള ദിവസങ്ങളിൽ ഉപഹാരങ്ങൾ നൽ കാൻ കുട്ടികളെ പ്രേരിപ്പിക്കുന്നതും അനു വദിക്കില്ല. ചില സ്വകാര്യ സ്കൂളുകളിൽ എ സ്.എസ്.എൽ.സി പരീക്ഷ ആരംഭിക്കുംമു മ്പ് ഹയർ സെക്കൻഡറി പ്രവേശനം നട ത്തുന്നുണ്ട്.കേന്ദ്ര,സംസ്ഥാന സർക്കാറുകളുടെ ഉത്ത രവ് അനുസരിക്കാത്ത സ്കൂളുകളോട് വി ശദീകരണം തേടും. പരാതികൾ സ്വീകരി ക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റി ൽ പ്രത്യേക സംവിധാനമൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി
CATEGORIES News