98-ാമത് ഓസ്കർ: മികച്ച നടൻ മൈക്കിൾ ബി ജോർദൻ, നടി ജെസി ബക്ലി; പോൾ തോമസ് ആൻഡേഴ്സൺ മികച്ച സംവിധായകൻ

98-ാമത് ഓസ്കർ: മികച്ച നടൻ മൈക്കിൾ ബി ജോർദൻ, നടി ജെസി ബക്ലി; പോൾ തോമസ് ആൻഡേഴ്സൺ മികച്ച സംവിധായകൻ

  • ഹാംനെറ്റിലെ അഭിനയത്തിന് ജെസി ബക്ലി മികച്ച നടിയായി

ലോസ് ഏഞ്ചൽസ്: 98-ാമത് ഓസ്കർ അവാർഡിൽ തിളങ്ങി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’. മികച്ച സംവിധായകൻ ഉൾപ്പടെയുള്ള പുരസ്‌കാരങ്ങളാണ് പോൾ തോമസ് ആൻഡേഴ്‌സണിൻ്റെ ചിത്രം നേടിയത്. മികച്ച ചിത്രം, സംവിധായകൻ, എഡിറ്റിങ്, സഹനടൻ, അവലംബിത തിരക്കഥ, കാസ്റ്റിങ് എന്നീ പുരസ്കാരങ്ങളാണ് ചിത്രം നേടിയത്മൈക്കിൾ ബി ജോർദൻ (സിന്നേഴ്സ്) ആണ് മികച്ച നടൻ.

‘ഹാംനെറ്റിലെ അഭിനയത്തിന് ജെസി ബക്ലി മികച്ച നടിയായി. മികച്ച സഹനടനുള്ള പുരസ്കാരം ‘വൺ ബാറ്റിൽ ആഫ്റ്റർ അനദറി’ലൂടെ ഷോൺ പെൻ നേടി. ‘വെപ്പൺസ്’ എന്ന ഹൊറർ സിനിമയിലൂടെ മികച്ച സഹനടിക്കുള്ള പുരസ്ക‌ാരം എയ്‌മി മാഡിഗൻ സ്വന്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )