
ദില്ലി മദ്യനയകേസ്: സിബിഐ കേസിലും കെജ്രിവാളിന് ജാമ്യം
- ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് അഞ്ചുമാസമായി ജയിലിൽ കഴിയുന്ന കെജ്രിവാളിന്റെ്റെ അപേക്ഷയിൽ വിധി പറഞ്ഞത്
ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് അഞ്ചുമാസമായി ജയിലിൽ കഴിയുന്ന കെജ്രിവാളിന്റെ്റെ അപേക്ഷയിൽ വിധി പറഞ്ഞത്. മൂന്ന് കാര്യങ്ങളാണ് പരിശോധിച്ചതെന്ന് കോടതി വ്യക്തമാക്കി. അറസ്റ്റ് നടപടി നിയമവിരുദ്ധമാണോ? സ്ഥിര ജാമ്യം അനുവദിക്കണോ? കസ്റ്റഡിയിലുള്ള ആളെ അറസ്റ്റ് ചെയ്യാമോ? എന്ന കാര്യങ്ങളാണ് കോടതി പരിശോധിച്ചത്.
മദ്യനയവുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കെജ്രിവാളിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, സിബിഐ കേസിൽ ജാമ്യം ലഭിക്കാത്തതിനെത്തുടർന്നാണ് തിഹാർ ജയിലിൽ കഴിഞ്ഞിരുന്നത്.
CATEGORIES News
TAGS ARAVINDKEJARIWAL