
നിയമസഭാ കയ്യാങ്കളി കേസ് ഹൈക്കോടതി റദ്ദാക്കി
- മുൻമന്ത്രി ഡൊമനിക് പ്രസൻ്റേഷൻ, മുൻമന്ത്രി എം.എ. വാഹിദ്, കെ. ശിവദാസൻ നായർ എന്നിവർക്കെതിരേയുള്ള കേസാണ് റദ്ദാക്കിയത്
കൊച്ചി: കോൺഗ്രസ് മുൻ എംഎൽഎ മാർക്കെതിരായ നിയമസഭാ കയ്യാങ്കളി കേസ് ഹൈക്കോടതി റദ്ദാക്കി. മുൻമന്ത്രി ഡൊമനിക് പ്രസൻ്റേഷൻ, മുൻമന്ത്രി എം.എ. വാഹിദ്, കെ. ശിവദാസൻ നായർ എന്നിവർക്കെതിരേയുള്ള കേസാണ് റദ്ദാക്കിയത്. ജമീല പ്രകാശത്തിന്റെയും കെ.കെ. ലതികയുടെയും പരാതിയിൽ ആയിരുന്നു കേസ്.പരാതിയിൽ ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ വർഷമാണ് മൂന്നുപേരെയും പ്രതിചേർത്ത് കേസ് രജിസ്റ്റർ ചെയ്തത്.
തുടർന്ന് അന്വേഷണം ആരംഭിച്ചു. എന്നാൽ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മൂന്നുപേരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി അനുവദിച്ച് കൊണ്ട് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ കേസ് റദ്ദാക്കികൊണ്ട് ഉത്തരവിടുകയായിരുന്നു.
CATEGORIES News