
നസ്ലിന്റെ നായികയായി കല്യാണി പ്രിയദർശൻ; ചിത്രത്തിന്റെ നിർമാണം ദുൽഖർ
- വേഫെറർ ഫിലിംസ് നിർമിക്കുന്ന ഏഴാമത്തെ ചിത്രമാണിത്
ദുൽഖർ സൽമാൻ നിർമിക്കുന്ന ചിത്രത്തിൽ നസ്ലിൻ നായകനാകുന്നു. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് നിർമിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. കല്യാണി പ്രിയദർശൻ നായികയാകുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു.രചനയും സംവിധാനവും നിർവഹിക്കുന്നത് അരുൺ ഡൊമിനിക്.
ഛായാഗ്രഹണം നിമിഷ് രവി, എഡിറ്റർ ചമൻ ചാക്കോ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സസ് ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷനൽ സ്ക്രീൻപ്ലേ ശാന്തി ബാലചന്ദ്രൻ.
CATEGORIES Entertainment