
ഹേമ കമ്മിറ്റി: കൂടുതൽ നിയമനടപടികളിലേക്ക്
- ഇരുപതിലധികം മൊഴികൾ ഗൗരവതരമെന്ന് അന്വേഷണ സംഘം
കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പ്രത്യേക അന്വേഷണ സംഘം കൂടുതൽ നിയമനടപടികളിലേക്ക്. വെളിപ്പെടുത്തതിൽ വീണ്ടും മൊഴിയെടുക്കാതെ നേരിട്ട് കേസെടുക്കാനാണ് തീരുമാനം .ഗൗരവസ്വഭാവമുള്ള മറ്റ് 20 മൊഴികളിൽ പരാതിക്കാരെ കാണും. ഇവരുടെ പുതിയ മൊഴി ലഭിച്ചാൽ കേസെടുക്കാനാണ് എസ്ഐടി യോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്.

യഥാർത്ഥ റിപ്പോർട്ടിന് 3896 പേജുകളുണ്ട്. പൂർണമായ പേരും മേൽവിലാസവും വെളിപ്പെടുത്താത്തവരെ കണ്ടെത്താൻ സാംസ്കാരിക വകുപ്പിൻ്റെയോ റിപ്പോർട്ട് തയാറാക്കിയ ഹേമ കമ്മിറ്റി അംഗങ്ങളുടെയോ സഹായം തേടും. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന മൊഴികൾ അന്വേഷണ സംഘത്തിലെ അംഗങ്ങൾക്ക് നൽകിയിട്ടുണ്ട്. ഇതിന്റെ പകർപ്പ് എടുക്കാൻ അനുവാദമില്ല. മുഴുവൻ മൊഴികളും എല്ലാവർക്കും നൽകിയിട്ടില്ലെന്നാണ് വിവരം.
CATEGORIES News