മുദ്രപ്പത്രങ്ങൾ ‘ഇ സ്റ്റാമ്പ്’ലേക്ക് മാറുന്നു

മുദ്രപ്പത്രങ്ങൾ ‘ഇ സ്റ്റാമ്പ്’ലേക്ക് മാറുന്നു

  • മുദ്രപത്രത്തിന്റെ അച്ചടിച്ചെലവ് ഒഴിവാക്കാനും ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനുമാണ് പുതിയ തീരുമാനം

തിരുവനന്തപുരം: മുദ്രപ്പത്രങ്ങൾ ഇനിമുതൽ ‘ഇ സ്റ്റാമ്പ്’ലേക്ക് മാറുന്നു. ഇതോടെ ആധാരങ്ങളുടെ രജിസ്ട്രേഷൻ, കരാർ തുടങ്ങിയവ പൂർണമായും ഇ സ്റ്റാമ്പിങ്ങിലേക്ക് മാറും. മുദ്രപത്രത്തിന്റെ അച്ചടിച്ചെലവ് ഒഴിവാക്കാനും ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനുമാണ് പുതിയ തീരുമാനം.

ഒക്ടോബറിലോ നവംബറിലോ പൂർണമായി നടപ്പാക്കും. ഇതോടെ വർഷം അച്ചടി ഇനത്തിൽ 60 കോടിരൂപ കുറയും. 2017 മുതൽ ഒരു ലക്ഷത്തിനുമുകളിൽ മുദ്രപ്പത്രം ആവശ്യമുള്ള രജിസ്ട്രേഷന് ഇ സ്റ്റാമ്പ് ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞവർഷം ഏപ്രിൽ മുതൽ ഇത് വ്യാപകമാക്കിയിട്ടുണ്ട്. നിലവിൽ ഒരു രജിസ്ട്രേഷന് പല വിലയുള്ള നിരവധി മുദ്രക്കടലാസ് ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇ സ്റ്റാമ്പിൽ ഈ പ്രശ്‌നമില്ല. നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ (എൻഐസി) ആണ് സാങ്കേതിക സംവിധാനം ഒരുക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )