തിരുപ്പതി  ലഡുവിവാദം; കർണാടകയുടെ നന്ദിനി നെയ്യ് മതിയെന്ന് തീരുമാനം

തിരുപ്പതി ലഡുവിവാദം; കർണാടകയുടെ നന്ദിനി നെയ്യ് മതിയെന്ന് തീരുമാനം

  • കെഎംഎഫിൻ്റെ നന്ദിനി നെയ്യ് മാത്രം ഉപയോഗിക്കാൻ തിരുമല തിരുപ്പതി ദേവസ്ഥാനം

ബെംഗളൂരു: ആന്ധ്രാപ്രദേശിലെ തിരുപ്പതി തിരുമല വെങ്കിടേശ്വരക്ഷേത്രത്തിലെ പ്രസാദലഡുവിനെച്ചൊല്ലിയുള്ള വിവാദത്തിൽ കോളടിച്ച് കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്). ലഡു ഉണ്ടാക്കാനുള്ള നെയ്യ് നൽകിവന്ന കമ്പനികളെ ഒഴിവാക്കി കെഎംഎഫിൻ്റെ നന്ദിനി നെയ്യ് മാത്രം ഉപയോഗിക്കാൻ തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) തീരുമാനിച്ചു.

അതേ സമയം തിരുപ്പതി ദേവസ്ഥാനം മിൽക്ക് ഫെഡറേഷനെ അറിയിച്ചതോടെ നന്ദിനി നെയ്യ് വലിയ അളവിൽ തിരുപ്പതിയിലേക്ക് അയച്ചുതുടങ്ങി. തിരുപ്പതി ലഡുവുണ്ടാക്കാൻ 2013 മുതൽ 2019 വരെ നന്ദിനി നെയ്യ് ഉപയോഗിച്ചിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ ടെൻഡർ നേടാൻ കെഎംഎഫിന് ആയില്ല.മൂന്നുമാസത്തേക്ക് 350 ടൺ നെയ്യ് നൽകാനാണ് ദേവസ്ഥാനം ആവശ്യപ്പെട്ടത്.

കർണാടകത്തിലെ ക്ഷീരോത്പാദകരുടെ സഹകരണ ഫെഡറേഷനാണ് കെഎംഎഫ് നന്ദിനി ബ്രാൻഡിലിറക്കുന്ന പാൽ, തൈര്, നെയ്യ്, വെണ്ണ, ഐസ്ക്രീം, ചോക്ലെറ്റ് തുടങ്ങിയവ കർണാടകത്തിന് പുറത്തേക്കും പോകുന്നുണ്ട്.ജഗൻമോഹൻ റെഡ്ഡി ആന്ധ്ര മുഖ്യമന്ത്രിയായിരുന്നസമയത്ത് തിരുമലക്ഷേത്രത്തിലെപ്രസാദലഡുവിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയതായിമുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആരോപിച്ചതാണ് വിവാദത്തിന് തുടക്കമിട്ടത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )