
പ്രതിപക്ഷത്തിന്റേത് ജനാധിപത്യ ബോധത്തെ വെല്ലുവിളിക്കുന്ന നടപടി ; ടി.പി.രാമകൃഷ്ണൻ
- സ്പീക്കറെയും മുഖ്യമന്ത്രിയെയും ആക്ഷേപിക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവിന്
തിരുവനന്തപുരം:കയിഞ്ഞ ദിവസം നിയമസഭയിൽ പ്രതിപക്ഷം നടത്തിയ പ്രതിഷേധം ജനങ്ങളുടെ ജനാധിപത്യ ബോധത്തെ വെല്ലുവിളിക്കുന്ന നടപടിയെന്ന് എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ. ഡയസ് കൈയേറി സ്പീക്കറുടെ മുഖം മറച്ച് ബാനർ പിടിച്ചതും കുറ്റകരമായ നടപടികൾക്ക് നേതൃത്വം നൽകിയത് പ്രതിപക്ഷ നേതാവ് വി. ഡി. സതീശനാണ്.സഭാസമ്മേളനം അലങ്കോലമാക്കലായിരുന്നു പ്രതിപക്ഷ ലക്ഷ്യമെന്നും ടി.പി. രാമകൃഷ്ണൻ ആരോപിച്ചു.

ചട്ടങ്ങൾ പോലും പാലിക്കാതെയാണ് പ്രതിപക്ഷം പെരുമാറിയത്. ഇതിനെല്ലാം നേതൃത്വം നൽകിയത് പ്രതിപക്ഷ നേതാവാണ്. സ്പീക്കറെയും മുഖ്യമന്ത്രിയെയും ആക്ഷേപിക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവിന്. തനിക്ക് മാത്രമേ എല്ലാം അറിയൂ എന്നാണ് വി.ഡി. സതീശന്റെവാദം. തുടർച്ചയായി പ്രതിപക്ഷ നേതാവ് സ്വീകരിക്കുന്നത് ഇതേ നിലപാടാണ്. മുഖ്യമന്ത്രിയെ അഴിമതിക്കാരനായി ചിത്രീകരിച്ച് ആക്ഷേപിക്കുന്ന നിലപാടാണ് പ്രതിപക്ഷത്തിന്റേതെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു. പ്രതിപക്ഷം ഡയസിലേക്ക് തള്ളിക്കയറിയതിനൊപ്പം സ്പീക്കർക്കെതിരെ ബോധപൂർമായ കയ്യേറ്റ ശ്രമവുമുണ്ടായി. വാച്ച് ആൻഡ് വാർഡ് തടഞ്ഞില്ലായിരുന്നെങ്കിൽ സ്പീക്കറേ കൈയേറ്റം ചെയ്തേനെ. നിയമസഭയിൽ അതിക്രമം കാട്ടിയ പ്രതിപക്ഷ അംഗങ്ങൾക്കെതിരെ നടപടിയെടുക്കണോ എന്നത് സ്പീക്കറാണ് തീരുമാനിക്കേണ്ടത്.
