സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കൂടുതൽ ഉറക്കം വേണം

സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കൂടുതൽ ഉറക്കം വേണം

  • തലച്ചോറിൻ്റെ ഉയർന്ന തലത്തിലുള്ള പ്രവർത്തനവും സങ്കീർണ്ണതയും സ്ത്രീകൾക്ക് കൂടുതലായതാണ് കാരണം

സ്ത്രീകൾക്ക് പുരുഷൻമാരെക്കാൾ ഉറക്കത്തിന്റെ ആവശ്യം ഉണ്ടെന്ന് പഠനം. തലച്ചോറിൻ്റെ ഉയർന്ന തലത്തിലുള്ള പ്രവർത്തനവും സങ്കീർണ്ണതയും കാരണമാണ് സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കൂടുതൽ ഉറക്കം ആവശ്യമാണെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ഇപ്പോൾ ഡ്യൂക്ക് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഗവേഷണം കണ്ടെത്തിയത് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് ഉറക്കക്കുറവ് ഉണ്ടാകുമ്പോൾ വിഷാദം, ദേഷ്യം, ശത്രുത എന്നിവയുൾപ്പെടെയുള്ള മാനസിക ബുദ്ധിമുട്ടുകൾ കൂടുതലായി കാണപ്പെടുമെന്നാണ്.

ആർത്തവം, ഗർഭധാരണം, ആർത്തവവിരാമം എന്നിവയുമായി ബന്ധപ്പെട്ട ഹോർമോൺ വ്യതിയാനങ്ങളും ഉറക്ക അസ്വസ്ഥതകൾക്ക് കാരണമാകുന്നു, ഇത് അവരുടെ ഉറക്കത്തിന്റെ ആവശ്യകത വർദ്ധിപ്പിക്കുന്നു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )