
കാസർകോട് ബോട്ട് മറിഞ്ഞ് ഒരാൾ മരിച്ചു
- ഒരാളെ കാണാതായി
നീലേശ്വരം: അഴിത്തല കടപ്പുറത്ത് നിന്നും മീൻപടിക്കാൻ പോയ ഫൈബർ ബോട്ട് പുലിമുട്ടിന് സമീപം മറിഞ്ഞ് ഒരാൾ മരിച്ചു. ഒരാളെ കാണാതായി. പരപ്പനങ്ങാടി സ്വദേശി അബൂബക്കർ കോയ(57) ആണ് മരിച്ചത്.
തോണിയിൽ 37 തൊഴിലാളികളാണ് ഉണ്ടായത്. രക്ഷാ ബോട്ട് 35പേരെ രക്ഷപ്പെടുത്തി. കാണാതായ ആൾക്കായി രക്ഷാ ബോട്ട് തിരച്ചിൽ നടത്തുന്നു. അബൂബക്കർ കോയയുടെ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ.
ബുധൻ പകൽ മൂന്നിനാണ് അപകടം. സംഘത്തിലെ ഒമ്പതുപേർ ബോട്ടിന്റെ കരിയർ വള്ളത്തിൽ രക്ഷപെട്ടു. 21 പേരെ തീര സംരക്ഷണ സേനയും ഫിഷറീസ് വകുപ്പ് ബോട്ടും ചേർന്നാണ് രക്ഷിച്ചത്.
CATEGORIES News